നഴ്‌സസ് ഗില്‍ഡ് പ്രഥമ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു
Saturday, August 7, 2021 11:40 AM IST
ന്യൂഡ്ല്‍ഹി: നഴ്‌സസ് ഗില്‍ഡ് ഫരീദാബാദ് രൂപത പ്രഥമ എക്‌സിക്യൂട്ടീവ് യോഗം ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഘടനയുടെ ആദ്യ പ്രവര്‍ത്തനവര്‍ഷത്തെ പദ്ധതികള്‍ ഭാരവാഹികള്‍ വിശദമായി ചര്‍ച്ച ചെയ്തു. എല്ലാ ഇടവകകളിലും അംഗത്വ വിതരണം വേഗത്തിലാക്കാനും, ആശുപത്രി അടിസ്ഥാനത്തില്‍ പ്രതിനിധികളെ തെരഞ്ഞെടുക്കാനും തീരുമാനമായി.

രൂപതാ പരിധിയിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ആത്മീയവും, ഭൗതീകവും, ജോലി സംബന്ധവുമായ ആവശ്യങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഹെല്‍പ് ഡസ്‌ക് രൂപീകരിക്കാനും, ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും നിര്‍ദേശങ്ങളുണ്ടായി.

മാമൂഹിക-ആധ്യാത്മിക മേഖലകളിലുള്ള സജീവ സാന്നിധ്യം, ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നഴ്‌സുമാരുടെ പ്രഫഷണല്‍ വൈദഗ്ധ്യം ഉയര്‍ത്താനുള്ള തുടര്‍ വിദ്യാഭ്യാസ ക്ലാസുകള്‍, സെമിനാറുകള്‍ സംഘടിപ്പിക്കല്‍, നഴ്‌സുമാരുടെ കലാ-സാഹിത്യ അഭിരുചികള്‍ വളര്‍ത്താനുള്ള മത്സരങ്ങള്‍ എന്നിവ സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്