ബംഗളൂരു: ഇന്ത്യയിലെ മികച്ച കോളജ് കാന്പസുകൾക്ക് എഐസിടിഇ നൽകുന്ന ക്ലീൻ ആൻഡ് സ്മാർട്ട് കാന്പസ് പുരസ്കാരം ബംഗളൂരു ക്രിസ്തു ജയന്തി കോളജിന്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുരസ്കാരം സമ്മാനിച്ചു.
കോളജ് പ്രിൻസിപ്പൽ റവ. ഡോ. അഗസ്റ്റിൻ ജോർജ് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ലിജോ പി. തോമസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഡീൻ ഡോ. അലോഷ്യസ് എഡ്വേർഡ്, എൻവയോൺമെന്റ് ക്ലബ് കോ-ഓർഡിനേറ്റർ പ്രഫ. പ്രിയ ജോസൺ എന്നവർ ക്രിസ്തുജയന്ത്രി കോളജിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
2019 ൽ എഐസിടിഇയുടെ ഗ്രീൻ കാന്പസ് കാറ്റഗറിയിൽ ക്രിസ്തുജയന്ത്രി കോളജിന് ഗോൾഡ് റേറ്റിംഗ് ലഭിച്ചിരുന്നു. 326 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ് ക്രിസ്തുജയന്ത്രി കോളജിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. വിദ്യാർഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിൽ ക്രിസ്തുജയന്തി കോളജു വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നു പുരസ്കാരചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ചടങ്ങിൽ എഐസിടിഇ ചെയർമാൻ പ്രഫ. അനിൽ ഡി. സഹസ്രബുദ്ധെ, വൈസ് ചെയർമാൻ പ്രഫ. എം.പി. പൂനിയ എന്നിവരും പങ്കെടുത്തു.