ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി​ക​ളു​ടെ ല​ഹ​രി​പാ​ർ​ട്ടി; യു​വ​തി​ക​ൾ അ​ട​ക്കം 28 പേ​ർ പി​ടി​യി​ൽ
Sunday, September 19, 2021 8:35 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ റി​സോ​ർ​ട്ടി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ശാ പാ​ർ​ട്ടി ന​ട​ത്തി​യ മ​ല​യാ​ളി​ക​ൾ അ​ട​ക്കം 28 പേ​ർ അ​റ​സ്റ്റി​ൽ. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ബം​ഗ​ളൂ​രു മ​ല​യാ​ളി അ​ഭി​ലാ​ഷും മ​ല​യാ​ളി​ക​ളാ​യ നാ​ല് യു​വ​തി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

അ​നേ​ക്ക​ലി​ലെ ഗ്രീ​ൻ​വാ​ലി റി​സോ​ർ​ട്ടി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് പാ​ർ​ട്ടി ന​ട​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ജീ​വ​ന​ക്കാ​രും കോ​ള​ജും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഉ​ഗ്രം എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ള ടി​ക്ക​റ്റ് വി​റ്റ​ത്.

പു​ല​ർ​ച്ചെ വ​രെ ന​ട​ന്ന പാ​ർ​ട്ടി​ക്കി​ടെ പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ റി​സോ​ർ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ഏ​ഴു കാ​റും 16 ബൈ​ക്കു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് അ​നേ​ക്ക​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

ജെ​ഡി​എ​സ് നേ​താ​വ് ശ്രീ​നി​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഗ്രീ​ൻ​വാ​ലി റി​സോ​ർ​ട്ട്. ഇ‍​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.