മാത്യു പാറ്റാനിയുടെ മാതാവ് റോസമ്മ എബ്രഹാം അന്തരിച്ചു
Monday, October 18, 2021 10:54 PM IST
കുറവിലങ്ങാട്: പ്രമുഖ വ്യാപാരിയും കുറവിലങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്‍റുമായിരുന്ന പരേതനായ പാപ്പച്ചന്‍റെ ഭാര്യ റോസമ്മ എബ്രഹാം (തങ്കമ്മ, 98) അന്തരിച്ചു. സംസ്കാരം ഒക്ടോ. 18 ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിനു കുറവിലങ്ങാട് മര്‍ത്ത മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്താടന ദേവാലയത്തില്‍ നടത്തി. ചങ്ങനാശേരി, കുറുമ്പനാടം എഴുത്തുപള്ളി കുടുംബാംഗമാണ് പരേത.

മക്കള്‍: മാത്യു പാറ്റാനി (റിട്ട.സയന്‍റിസ്റ്റ് ബയര്‍) ജര്‍മനി, ഡോ.ജോസഫ് പാറ്റാനി ഡയറക്ടര്‍, മിറ്റേര ഹോസ്പിറ്റല്‍, തെള്ളകം), അവറാച്ചന്‍ പാറ്റാനികുറവിലങ്ങാട്, വര്‍ക്കി പാറ്റാനി (റിട്ട.പ്രഫ. ദേവഗിരി കോളേജ്, കോഴിക്കോട്), സിറിയക് പാറ്റാനി (മലയാള മനോരമ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സര്‍ക്കുലേഷന്‍, കോട്ടയം), കുട്ടിയമ്മ തോമസ് മേലൂക്കുന്നേല്‍, കാപ്പുംതല, പൊന്നമ്മ ജോസഫ് മേക്കാട്ട്, വാഴക്കുളം ആലുവ.

മരുമക്കള്‍: കുഞ്ഞമ്മ മാത്യു(ജര്‍മനി) നേര്യംപറമ്പില്‍ കടയനിക്കാട്, മറിയാമ്മ ജോസഫ് (റിട്ട. സയന്‍റിസ്റ്റ് റബര്‍ബോര്‍ഡ് കോട്ടയം) കാര്യപ്പുറം രാമപുരം, എല്‍സമ്മ അവറാച്ചന്‍ കുട്ടിച്ചിറയില്‍ തത്തംപള്ളി ആലപ്പുഴ, ലാലി വര്‍ക്കി ഒഴുകയില്‍ കൂടല്ലൂര്‍, ജെസി സിറിയക് മാരൂര്‍ കൊല്ലാറാത്ത് റാന്നി, പരേതനായ തോമസ് മേലൂക്കുന്നേല്‍ കാപ്പുംതല, ജോസഫ് മേക്കാട്ട് സൗത്ത് വാഴക്കുളം. റോസമ്മ എബ്രഹാമിന്‍റെ വേര്‍പാടില്‍ കൊളോണിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.

ജോസ് കുമ്പിളുവേലിൽ