"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം
Tuesday, October 19, 2021 9:24 AM IST
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഗവർണർ ജനറൽ ആയി ജിജോ മാധവപ്പള്ളിൽ , ഡെപ്യൂട്ടി ഗവർണർ ജനറൽ ആയി ജസ്റ്റിൻ തോമസ് , ട്രഷറർമാരായി ആൻ സുനിൽ , സജി തോമസ് , യുക്മ പ്രതിനിധിയായി ഷൈമോൻ തോട്ടുങ്കൽ , കൾച്ചറൽ കോഓർഡിനേറ്റർമാരായി ബ്രീസ് ജോർജ് , ഷേർളി ബിജു . കിഡ്സ് കോഓർഡിനേറ്റർമാരായി ചിഞ്ചു ജസ്റ്റിൻ , ഡോൺ ലിസ് ജോസഫ് . പി ആർഒ ആയി , ഡിംപിൾ ജിബി എന്നിവരേയും ‌ഉപദേശക സമിതി അംഗങ്ങളായി ഷിബു മാത്യു, പോപ്‌സൺ എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ സ്ഥാനം ഒഴിയുന്ന ഭാരവാഹികൾക്ക് അഭിനന്ദനവും .വരും നാളുകളിൽ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും സംഘടനയുടെ പൊതു കാര്യങ്ങളെക്കുറിച്ചും ചർച്ചയും സംഘടിപ്പിച്ചു.

ന്യൂകാസിൽ ഇംഗ്ലീഷ് മാർട്ടയേർസ് പള്ളി വികാരി ഫാ. ജോൺ യോഗത്തിനും പുതിയ ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഷെഫ് റോബിൻസ് ഫ്ലേവേഴ്സ് ഒരുക്കിയ ഡിന്നറോടെയാണ് പൊതുയോഗം സമാപിച്ചു.

ഷൈമോൻ തോട്ടുങ്കൽ