ഡി​എം​എ രാ​ജം​മ​ണി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 24ന്
Saturday, October 23, 2021 11:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​എം​എ.-​രാ​ജം​മ​ണി ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ൻ​റ് അ​ഞ്ചാം സീ​സ​ണ്‍ ഒ​ക്ടോ​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് എ​ഐ​ഐ​എം​എ​സ് ജിം​ഖാ​ന സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കെ. ​ര​ഘു​നാ​ഥും മു​ഖ്യ സം​യോ​ജ​ക​ൻ ബാ​ല​ച​ന്ദ്ര അ​യ്യ​രും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും.

32 എ​ൻ​ട്രി​ക​ൾ മാ​ത്ര​മു​ള്ള മെ​ൻ ഡ​ബി​ൾ​സ് ഓ​പ്പ​ണ്‍ വി​ജേ​താ​ക്ക​ൾ​ക്ക് 7,000 രൂ​പ​യും ഫ​ല​ക​വും ഡി​എം​എ. - രാ​ജം​മ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 4,000 രൂ​പ​യും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 16 എ​ൻ​ട്രി​ക​ൾ മാ​ത്ര​മു​ള്ള മി​ക്സ​ഡ് ഡ​ബി​ൾ​സ് ജേ​താ​ക്ക​ൾ​ക്ക് 7,000 രൂ​പ​യും ഫ​ല​ക​വും ഡി​എം​എ. രാ​ജം​മ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 4,000 രൂ​പ​യും ഫ​ല​ക​വു​മാ​വും സ​മ്മാ​നം.

16 എ​ൻ​ട്രി​ക​ൾ മാ​ത്ര​മു​ള്ള മെ​ൻ സിം​ഗി​ൾ​സ് വി​ജ​യി​ക​ൾ​ക്ക് 4,000 രൂ​പ​യും ഫ​ല​ക​വും സി.​എ​ൽ. ആ​ന്‍റ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 2,000 രൂ​പ​യും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 16 എ​ൻ​ട്രി​ക​ൾ മാ​ത്ര​മു​ള്ള മെ​ൻ ഡ​ബി​ൾ​സ് 45+ വി​ജ​യി​ക​ൾ​ക്ക് 7,000 രൂ​പ​യും ഫ​ല​ക​വും ഡി​എം​എ രാ​ജം​മ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 4,000 രൂ​പ​യും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കൂ​ടാ​തെ സെ​മി ഫൈ​ന​ലി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും സ​മാ​ശ്വാ​സ സ​മ്മാ​ന​വും ന​ൽ​കും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പി ​മ​നോ​ജ് കു​മാ​ർ, ബി​പി​ൻ ബാ​ല​ഗോ​പാ​ൽ, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രു​മാ​യി 8851570612, 9868141295, 9891414112 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പി.​എ​ൻ. ഷാ​ജി