ബംഗളൂരു: ബംഗളൂരു സിറ്റിയിൽ മൂന്നു പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഏഴു പേർക്ക് ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർക്ക് എവൈ 4.2 വൈറസാണു ബാധിച്ചത്.
വൈറസിന്റെ പുതിയ വകഭേദം ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി. രൺദീപ് പറഞ്ഞു. വിദേശത്തുനിന്ന് വിമാനങ്ങളിലെത്തുന്നവർ 72 മണിക്കൂർ മുന്പ് പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് കമ്മീഷണർ പറഞ്ഞു.