ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജി​ൽ വാ​ക്സി​ൻ ര​ണ്ട് ഡോ​സു​മെ​ടു​ത്ത 66 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്
Thursday, November 25, 2021 11:45 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ധ​ർ​വാ​ഡ​യി​ലെ കോ​ള​ജി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​ക​രി​ച്ച 66 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ്. ധ​ർ​വാ​ഡ എ​സ്ഡി​എം മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​ണ് സം​ഭ​വം.

കോ​ള​ജി​ൽ ന​ട​ത്തി​യ കൂ​ട്ട പ​രി​ശോ​ധ​ന​യി​ൽ 400 വി​ദ്യാ​ർ​ഥി​ക​ളി​ൽ 300 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 66 വി​ദ്യാ​ർ​ഥി​ക​ൾ വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​ള​ജി​ലെ ര​ണ്ട് ഹോ​സ്റ്റ​ലു​ക​ൾ അ​ട​ച്ചു.

ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ക്കി ചു​രു​ക്കി. അ​ടു​ത്തി​ടെ കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യെ തു​ട​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ട​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​തെ​ന്ന് ക​രു​തു​ന്നു.