ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ ഞാ​യ​റാ​ഴ്ച ജ​ർ​മ​നി​യി​ൽ
Saturday, November 27, 2021 9:57 PM IST
ബെര്‍ലിന്‍ : ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ ന​വം​ബ​ർ 28് ഞാ​യ​റാ​ഴ്ച ജ​ർ​മ​നി​യി​ലെ മാ​ർ യാ​ക്കോ​ബി​ന്‍റെ ദ​യ​റാ​യി​ൽ ന​ട​ക്കും. കാ​സ​ൽ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള വാ​ർ​ബു​ർ​ഗി​ലെ സെ​ന്‍റ യാ​ക്കോ​ബ് ഫൊ​ണ്‍ സാ​രു​ഗ് ആ​ശ്ര​മ​ത്തി​ലാ​ണ് (Kloster Strasse 10, 34414 Warburg) ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് പ​രി​പാ​ടി.

ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും, ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടേ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലു​മാ​ണ് ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​ങ്ക​ര സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ച് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യെ കൂ​ടാ​തെ അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സ്, അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് എ​ന്നീ പി​താ​ക്ക·ാ​ർ സം​ബ​ന്ധി​ക്കും. എ​ല്ലാ​വ​രേ​യും സ്ന​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്ന​താ​യി പ​ള്ളി​ക്ക​മ്മ​റ്റി അ​റി​യി​ച്ചു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ