മെൽബണ്‍ വെസ്റ്റ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Thursday, April 7, 2022 5:52 PM IST
മെൽബണ്‍: സെന്‍റ് മേരീസ് സീറോ മലബാർ മെൽബണ്‍ വെസ്റ്റ് ഇടവകയിലെ വിശുദ്ധവാരാചരണങ്ങൾ പുതിയതായി പണികഴിപ്പിച്ച രാവെൻഹാളിലെ പുതിയ ദേവാലയത്തിൽ ഓശാന ഞായറാഴ്ചയിലെ തിരുക്കർമങ്ങളോടെ ആരംഭിക്കും.

ഓശാന ഞായറാഴ്ചയിലെ തിരുക്കർമങ്ങൾ ഏപ്രിൽ 10നു രാവിലെ 10 ന് പ്രത്യേകം തയാറാക്കിയ പന്തലിൽ നിന്ന് ആരംഭിച്ച് കുരുത്തോല പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിക്കും. തുടർന്നുള്ള തിരുക്കർമങ്ങൾ ദേവലായത്തിനുള്ളിൽ നടക്കും. അന്നേ ദിവസം വൈകുന്നേരം ആറിനും തിരുക്കർമങ്ങൾ ഉണ്ടായിരിക്കും.

പെസഹാവ്യാഴാഴ്ചയിലെ തിരുക്കർമങ്ങളും കാൽകഴുകൽ ശുശ്രൂഷയും വൈകുന്നേരം 6.30ന് ആരംഭിക്കും. രാവിലെ 10നു പീഡാനുഭവവായനകളോടെ ദുഃഖവെള്ളിയിലെ തിരുക്കർമങ്ങൾ ആരംഭിച്ച്, ദേവാലയത്തിനു ചുറ്റും നടത്തുന്ന കുരിശിന്‍റെ വഴിയോടെ സമാപിക്കും. അന്നേദിവസം ഉച്ചകഞ്ഞി നേർച്ചയും ഒരുക്കിയിട്ടുണ്ട്. ദുഃഖശനിയിലെ വെള്ളം വെഞ്ചിരിപ്പ് ഉൾപ്പെടെയുള്ള തി ക്കർമങ്ങൾ രാവിലെ ഒന്പതിനു തുടങ്ങും. രാത്രി എ‌‌ട്ടിനാണ് ഈസ്റ്റർ വിജിൽ കുർബാന . ഞായറാഴ്ച രാവിലെ 10 നും ഈസ്റ്റർ തിരുക്കർമങ്ങൾ ഉണ്ടായിരിക്കും. വിശുദ്ധവാരത്തിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ കാർമികത്വം വഹിക്കും.

പുതിയ ദേവാലയത്തിലെ ആദ്യ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഏറ്റവും ഭംഗിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി കൈക്കാന്മാരായ സുനിൽ ദേവസ്യ, ഫ്രാൻസിസ് ഫിലിപ്പോസ്, ജോസി ജോസഫ് എന്നിവർ അറിയിച്ചു.

പോൾ സെബാസ്റ്റ്യൻ