മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയാക്ക് നവനേതൃത്വം
Tuesday, May 3, 2022 3:05 PM IST
എബി പൊയ്ക്കാട്ടിൽ
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായ്ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മദനൻ ചെല്ലപ്പൻ (പ്രസിഡന്‍റ്), തോമസ് വാതപ്പിള്ളി (വൈസ് പ്രസിഡന്‍റ്),
ലിജോ ജോൺ (സെക്രട്ടറി), വിപിൻ റ്റി.തോമസ് (ജോയിന്‍റ് സെക്രട്ടറി), ലിന്‍റോ ദേവസി (ട്രഷറർ) എന്നിവരേയും കമ്മിറ്റിയംഗങ്ങളായി ജോസ് പ്ലാക്കൽ, അലൻ കെ.അബ്രാഹം, ഷോബി തോമസ്, ബ്രോണി മാത്യൂസ്‌, അതുൽ വിഷ്ണു പ്രതാപ്, അശ്വതി ഉണ്ണികൃഷ്ണൻ എന്നിവരേയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ഇൻവിക്ടോറിയാ (FIAV)യുടെ പ്രതിനിധികളായി തമ്പി ചെമ്മനം, ഫിന്നി മാത്യൂ എന്നിവരെയും തെരഞ്ഞെടുത്തു.

ഏപ്രിൽ 24 നു ഡാം ഡിനോംങ്ങ് യൂണൈറ്റിംഗ് പള്ളി ഹാളിൽ കുടിയ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് തമ്പി ചെമ്മനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മദനൻ ചെല്ലപ്പൻ റിപ്പോർട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്നു തെരഞ്ഞെടുപ്പിന്‍റെ മുഖ്യവരണാധികാരിയായിരുന്ന പ്രതീഷ് മാർട്ടിൻ നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച, മദനൻ ചെല്ലപ്പന്‍റെ നേതൃത്വത്തിലുള്ള പാനലിലുള്ളവരെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രഖ്യാപിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് തമ്പി ചെമ്മനം, മുൻ പ്രസിഡന്‍റ് തോമസ് വാതപ്പിള്ളി, മുൻ പിആർഒ പ്രതീഷ് മാർട്ടിൻ , മുൻ ജനറൽ സെക്രട്ടറി ഫിന്നി മാത്യൂ എന്നിവർ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പ്രസിഡന്‍റ് മദനൻ ചെല്ലപ്പൻ നയപ്രഖ്യാപന പ്രസംഗവും സെക്രട്ടറി ലിജോ ജോൺ നന്ദിയും പറഞ്ഞു.