കാന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
Thursday, May 19, 2022 11:48 AM IST
ജോസ് കുമ്പിളുവേലില്‍
പാരിസ്: എഴുപത്തിയഞ്ചാം കാന്‍ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇക്കുറി മത്സരവിഭാഗത്തില്‍ മാറ്റുരക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ ഉണ്ടാകില്ല.

ഹിന്ദി, തമിഴ്. ഇംഗ്ളീഷ് ഭാഷകളിലൊരുക്കുന്ന ചിത്രം മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

അതേസമയം കാന്‍ ഫിലിം ഫെസ്ററിവലില്‍ ഇന്ത്യയുടെ അഭിമാനമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഇത്തവണ ജൂറി അംഗമായാണ് ദീപിക ചലച്ചിത്രോത്സവത്തിന് എത്തിയതിന്‍റെ പിന്നാലെ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.