മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു
Saturday, October 29, 2022 11:31 PM IST
എ​ബി പൊ​യ്ക്കാ​ട്ടി​ൽ
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വി​കാ​രി​യാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ നി​ര​വ​ധി വൈ​ദി​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും മെ​ൽ​ബ​ണ്‍ സെ​ൻ​റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വ​ച്ച് 2022 ഒ​ക്ടോ​ബ​ർ 22 ശ​നി​യാ​ഴ്ച രാ​വി​ലെ, രോ​ഗി​ക​ളു​ടെ തൈ​ലാ​ഭി​ഷേ​ക​ത്തി​നും അ​തു​പോ​ലെ​ത​ന്നെ മാ​മോ​ദി​സ​ക്കും ആ​വ​ശ്യ​മാ​യി​ട്ടു​ള്ള വി​ശു​ദ്ധ​തൈ​ലം കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ടു.

പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും, വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും എ​ന്ന രീ​തി​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് സു​റി​യാ​നി സ​ഭ​യി​ൽ കേ​ര​ള​ത്തി​ന് വെ​ളി​യി​ൽ ഒ​രു ദേ​വാ​ല​യം ഇ​ത്ത​രം ച​ട​ങ്ങു​ക​ൾ​ക്ക് വേ​ദി ആ​യി​ട്ടു​ള്ള​ത്. സ​ഭ മു​ഴു​വ​ന്‍റെ​യും, അ​തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും ആ​ത്മീ​യ ജീ​വി​ത​ത്തെ പ​രി​പു​ഷ്ടി​പ്പെ​ടു​ത്തി ചൈ​ത​ന്യ​വ​ർ​ത്താ​ക്കി തീ​ർ​ക്കു​ന്ന വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ചെ​യ്യ​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭം സ​ഭ​യു​ടെ അ​നു​ഭ​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ്.