വ​നി​താ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച് സ​മീ​ക്ഷ ‌യു​കെ
Friday, March 31, 2023 10:31 PM IST
ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ
ലണ്ടൻ: ദേ​ശീ​യ വ​നി​താ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ ഒ​രു​ങ്ങി സ​മീ​ക്ഷ യു​കെ. മാ​ർ​ച്ച് 25ന് ​മാ​ഞ്ച​സ്റ്റ​റി​ൽ വ​ച്ചു ന​ട​ന്ന പ്ര​ഥ​മ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ​യു​ടെ വേ​ദി​യി​ൽ ആ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.

പ്ര​ഖ്യാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​ത​ക​ളു​ടെ സൗ​ഹൃ​ദ മ​ത്സ​ര​വും ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ൽ നി​ന്നു​ള്ള ആ​ഷ്‌​ലി അ​രു​ൺ, ദ്രു​വി​ത വൊ​മ്കി​ന സം​ഖ്യം ഒ​ന്നാം സ്ഥാ​ന​വും റി​നി വ​ർ​ഗീ​സ്, ജ​സീ​ക്ക അ​നി​ൽ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​നി​ത​ക​ൾ​ക്കാ​യി ഒ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. അ​ത് പ​രി​ഗ​ണി​ച്ച് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി ചേ​ർ​ന്ന​ത് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.