ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത; ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന
Friday, April 28, 2023 4:46 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ പാ​ത​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ ആ​ലോ​ച​ന​യു​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം അ​തി​വേ​ഗ പാ​ത​ക​ളി​ലും നി​ല​വി​ൽ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.

120 കി​ലോ​മീ​റ്ററാ​ണ് ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ​രാ​ശ​രി വേ​ഗ​ത. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്.

ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ട്രാ​ക്ട​റു​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലാ​ണ്.