ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
Sunday, May 7, 2023 3:26 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​ന്ദ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് രാ​ഹു​ൽ ബം​ഗ​ളൂ​രു​വി​ലെ ഹെ​ൽ​ത്ത് കെ​യ​ർ ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി.വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല, ബെ​ന്നി ബെ​ഹ​നാ​ൻ എ​ന്നി​വ​രും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് രാ​ഹു​ൽ നേ​രി​ട്ട് സം​സാ​രി​ച്ചു. മ​ക്ക​ളോ​ടും ഭാ​ര്യ​യോ​ടും അ​ദ്ദേ​ഹം ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വൈ​റ​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.