ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ളി​ല്‍ നാ​ല് വ​യ​സു​കാ​രി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്യൂ​ൺ അ​റ​സ്റ്റി​ൽ
Friday, May 12, 2023 12:35 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ളി​ല്‍ നാ​ല് വ​യ​സു​കാ​രി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ളി​ലെ പ്യൂ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ല്‍​ത്താ​ന്‍​പു​രി സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് പ​രാ​തി​യു​മാ​യി സൗ​ത്ത് രോ​ഹി​ണി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക്കു​നേ​രേ പ്യൂ​ണ്‍ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ല്‍ ആ​രാ​ണ് പ്ര​തി​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ലാ​ണ് പ്യൂ​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.