കോ​ൺ​ഗ്ര​സ് ത​രം​ഗ​ത്തി​ലും ബി​ജെ​പി​യെ കെെ​വി​ടാ​തെ ബം​ഗ​ളൂ​രു
Sunday, May 14, 2023 1:07 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ത​രം​ഗം വീ​ശി​യ​ടി​ച്ചെ​ങ്കി​ലും ബം​ഗ​ളൂ​രു ന​ഗ​ര​മേ​ഖ​ല​യി​ൽ മേ​ൽ​ക്കെെ ബി​ജെ​പി​ക്ക്. ബം​ഗ​ളൂ​രു പ​രി​ധി​യി​ലെ 28 സീ​റ്റു​ക​ളി​ൽ 15 എ​ണ്ണ​വും നേ​ടാ​ൻ ബി​ജെ​പി​ക്കാ‌​യി.

13 സീ​റ്റു​ക​ൾ നേ‌​ടി കോ​ൺ​ഗ്ര​സ് മോ​ശ​മ​ല്ലാ​ത്ത പ്ര​ക​ട​നം ന​ട​ത്തി​യ​പ്പോ​ൾ ജെ​ഡി​എ​സി​ന് ഒ​രി​ട​ത്തും ജയിക്കാൻ സാ​ധി​ച്ചി​ല്ല. 2018-ൽ ​കോ​ൺ​ഗ്ര​സ് - 15, ബി​ജെ​പി - 11, ജെ​ഡി​എ​സ് - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റു​നി​ല.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന‌​ട​ത്തി​യ മെ​ഗാ റോ​ഡ് ഷോ​യും ഐ​ടി, ബി​പി​ഒ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ അ​ഭ്യ​സ്ത‌​വി​ദ്യ​രാ​യ വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യു​മാ​ണ് ബം​ഗ​ളൂ​രു​വി​ൽ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ ബി​ജെ​പി​യെ സ​ഹാ​യി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.