ഐ​പി​എ​ല്‍; പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​കു​ന്ന ആ​ദ്യ ടീ​മാ​യി ഡ​ല്‍​ഹി
Sunday, May 14, 2023 3:32 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ക്രിക്കറ്റ് 16-ാം സീ​സ​ണി​ൽ പ്ലേ ​ഓ​ഫ്‌ കാ​ണാ​തെ പു​റ​ത്താ​വു​ന്ന ആ​ദ്യ ടീ​മാ​യി ഡ​ൽ​ഹി ക്യാ​പി​റ്റ​ല്‍​സ്. പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് ഡ​ൽ​ഹി‌​യു​ടെ പ്ലേ ​ഓ​ഫ്‌ മോ​ഹം അ​വ​സാ​നി​ച്ച​ത്.

സീ​സ​ണി​ൽ 12-ൽ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ ഡ​ല്‍​ഹി​ക്ക് ജ​യി​ക്കാ​നാ​യു​ള്ളൂ. 2020-ൽ ​ഫെെ​ന​ലി​ൽ എ​ത്തി​യ​താ​ണ് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഡൽഹിയുടെ മി​ക​ച്ച പ്ര​ക​ട​നം.