ബം​ഗ​ളൂ​രു-​ധാ​ർ​വാ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ജൂ​ലെെ​യി​ൽ
Friday, June 2, 2023 12:19 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ‌ട്രെയിൻ ജൂ​ലെെ​യി​ൽ ഓ​ടി​ത്തു​ട​ങ്ങും. ബം​ഗ​ളൂ​രുവിൽ ​നി​ന്ന് ധാ​ർ​വാ​ഡി​ലേ​ക്കാ​ണ് സ​ർ​വീ​സ്.

കേ​ന്ദ്ര റെ​യി​ൽ​വേ​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ജൂ​ലെെ അ​വ​സാ​ന​ത്തോ​ടെ സ​ർ​വീ​സ് തു‌ടങ്ങുമെന്നും കേ​ന്ദ്ര​മ​ന്ത്രി​യും ധാ​ർ​വാ​ഡ് എം​പി​യു​മാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി പ​റ​ഞ്ഞു.

മാ​ർ​ച്ചി​ൽ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വും കാ​ര​ണം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.