എഡിൻബർഗ്: സ്കോട്ലൻഡ് ഗതാഗത മന്ത്രി കെവിൻ സ്റ്റുവർട്ട് (55) രാജി വച്ചു. തന്റെ മാനസികാരോഗ്യം മോശമാണെന്നും രാജ്യത്തെ സേവിക്കാൻ കഴിയുന്നില്ലെന്നും സ്റ്റുവർട്ട് രാജിക്കത്തിൽ അറിയിച്ചു.
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്നുവെങ്കിലും പാർലമെന്റ് അംഗമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സ്കോട്ടിഷ് നാഷണൽ പാർട്ടി അംഗമായ കെവിൻ 2011 മുതൽ അബർഡീൻ സെൻട്രലിൽ നിന്നുള്ള എംഎസ്പിയാണ്.