ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, June 7, 2023 2:50 PM IST
ബം​ഗ​ളൂ​രു: ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ യു​വ​തി ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച​നി​ല​യി​ൽ. ജീ​വ​ൻ​ബീ​മാ ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​കാം​ക്ഷ​യെ​യാ​ണ്(23) മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യു​ടെ മു​ൻ സു​ഹൃ​ത്ത് ഡ​ൽ​ഹി സ്വ​ദേ​ശി അ​ർ​പ്പി​തി​നു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ബം​ഗ​ളൂ​രു​വി​ൽ ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​കാം​ക്ഷ​യും അ​ർ​പ്പി​തും ഒ​രു​മി​ച്ചാ​ണ് നേ​ര​ത്തെ താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ർ​പ്പി​ത് ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു ക​മ്പ​നി​യി​ലേ​ക്ക് മാ​റി‌​യെ​ങ്കി​ലും ആ​കാം​ക്ഷ​യെ കാ​ണാ​ൻ സ്ഥി​ര​മാ​യി ബം​ഗ​ളൂ​രു​വി​ൽ എ​ത്താ​റു​ണ്ടാ‌‌​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി അയൽവാസികൾ പറഞ്ഞെന്ന് പോ​ലീ​സ് അറിയിച്ചു. ജീ​വ​ൻ​ബീ​മാ ന​ഗ​ർ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.