നാ​സി ചി​ഹ്ന​ങ്ങ​ള്‍ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ ത​ട​വ്; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഓ​സ്ട്രേ​ലി​യ
Friday, June 9, 2023 11:55 AM IST
സി​ഡ്‌​നി: നാ​സി ചി​ഹ്ന​ങ്ങ​ളു​ടെ പൊ​തു​പ്ര​ദ​ർ​ശ​നം നി​രോ​ധി​ക്കാ​നൊ​രു​ങ്ങി ഓ​സ്‌​ട്രേ​ലി​യ. വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദം രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​സ്‌​ട്രേ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

ഹാ​ക്ക​ൻ​ക്രൂ​സ് സ്വ​സ്തി​ക, എ​സ്എ​സ് ലൈ​റ്റ്‌​നിം​ഗ് ബോ​ൾ​ട്ട് തു​ട​ങ്ങി​യ നാ​സി ചി​ഹ്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ൽ​പ്പ​ന ന​ട​ത്തി​യാ​ലോ ഒ​രു​വ​ർ​ഷം വ​രെ ത​ട​വ് കി​ട്ടു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ മാ​ർ​ക്ക് ഡ്രെ​യ്ഫു​സ് അ​റി​യി​ച്ചു.

ഹോ​ളോ​കോ​സ്റ്റ് ഭീ​ക​ര​ത​യെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന ചി​ഹ്ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് സ്ഥാ​ന​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നാ​സി ചി​ഹ്ന​ങ്ങ​ള്‍​ക്ക് ഇ​തി​നോ​ട​കം വി​ല​ക്കു​ണ്ട്.