നൈ​ജീ​രി​യ​യി​ൽ ബോ​ട്ട് മു​ങ്ങി 103 പേ​ർ മ​രി​ച്ചു
Wednesday, June 14, 2023 11:42 AM IST
അബു​ജ: വ​ട​ക്ക​ൻ നൈ​ജീ​രി​യ​യി​ൽ ബോ​ട്ട് മു​ങ്ങി 103 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ക്വാ​റ സം​സ്ഥാ​ന​ത്തെ പ​ടേ​ഗി ജി​ല്ല​യി​ല്‍ നൈ​ജ​ര്‍ ന​ദി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

നൈ​ജ​ർ സം​സ്ഥാ​ന​ത്തെ ഇ​ഗ്ബോ​ട്ടി​യി​ൽ ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.