അ​ൽ​ജീ​രി​യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​ഞ്ച് വ​ർ​ഷം ത‌​ട​വ്
Friday, June 23, 2023 10:32 AM IST
അ​ൽ​ജി​യേ​ഴ്സ്: അ​ഴി​മ​തി​ക്കേ​സി​ൽ അ​ൽ​ജീ​രി​യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി നൂ​റു​ദ്ദീ​ൻ ബി​ദൂ​യി​ക്കും മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി അ​ബ്ദു​ൽ മ​ലി​ക് ബു​ദൈ​ഫി​നും കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വും പ​ത്തു​ല​ക്ഷം അ​ൽ​ജീ​രി​യ​ൻ ദീ​നാ​ർ (ഏ​ക​ദേ​ശം ആ​റു ല​ക്ഷം രൂ​പ) പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കോ​ൺ​സ്റ്റ​ന്‍റൈ​നി​ൽ പു​തി​യ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ ഇ​രു​വ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സാ​മ്പ​ത്തി​ക​ശി​ക്ഷാ കോ​ട​തി വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​യു​ടെ ചെ​ല​വ് ക​ണ​ക്കു​കൂ​ട്ടി​യ​തി​നേ​ക്കാ​ൾ ഏ​ഴു​മ​ട​ങ്ങ് വ​ർ​ധി​ച്ചു.


നാ​ലു​വ​ർ​ഷം കൊ​ണ്ട് തീ​ർ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ൻ പ​ത്തു വ​ർ​ഷ​മെ​ടു​ത്തു. 2019 മാ​ർ​ച്ച് മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് നൂ​റു​ദ്ദീ​ൻ ബി​ദൂ​യി അ​ൽ​ജീ​രി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്.