മോ​ദി​ക്ക് ഈ​ജി​പ്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി; സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു
Sunday, June 25, 2023 5:05 PM IST
കെ​യ്‌​റോ: പ​ര​സ്പ​രസ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ക​രാ​റി​ല്‍ ഇ​ന്ത്യ​യും ഈ​ജി​പ്തും ഒ​പ്പു​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യും ഈ​ജി​പ്ത്യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഫ​ത്തേ​ഹ് എ​ല്‍​സി​സി​യു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്.

പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഈ​ജി​പ്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഓ​ര്‍​ഡ​ര്‍ ഓ​ഫ് ദ ​നൈ​ല്‍ മോ​ദി​ക്ക് സ​മ്മാ​നി​ച്ചത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

ശ​നി​യാ​ഴ്ച​യാ​ണ് ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മോ​ദി ഈ​ജി​പ്തി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മു​സ്ത​ഫ മ​ദ്ബൂ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നു.

പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ നി​ര്‍​മി​ച്ച കെ​യ്‌​റോ​യി​ലെ അ​ല്‍ ഹ​ക്കീം പ​ള്ളി​യും രാ​ജ്യ​ത്തെ യു​ദ്ധ​സ്മാ​ര​ക​വും മോ​ദി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.