ബംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ബംഗളൂരുവിൽ ആദരാഞ്ജലിയർപ്പിച്ചു.
കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാനഗറിലെ വീട്ടിലായിരുന്നു പൊതുദർശനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള മന്ത്രിമാരും ഇവിടെയെത്തി ആദരാഞ്ജലി അർപ്പിച്ചു.