അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി സെ​ന​ഗ​ലി​ൽ 17 മ​ര​ണം
Tuesday, July 25, 2023 12:05 PM IST
ഡാ​ക​ർ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ് 17 പേ​ർ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഡാ​ക​ർ മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള ഔ​കാം തീ​ര​പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലൂ​ടെ യു​റോ​പ്പി​ലേ​ക്കു കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ട് പു​റ​പ്പെ​ട്ട​ത് എ​വി​ടെ​നി​ന്നാ​ണെ​ന്നോ എ​ത്ര പേ​ർ ബോ​ട്ടി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നെ​ന്നോ വ്യ​ക്ത​മ​ല്ല.

ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ക​ണ്ടെ​ത്തി​യ ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്കൂ​ബാ ഡൈ​വ​ർ​മാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു തീ​ര​ത്തെ​ത്തി​ച്ചു. മ​രി​ച്ച​വ​ർ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​ട​ലി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.