മ​ജീ​ഷ്യ​ൻ മു​തു​കാ​ട് സി​ഡ്‌​നി​യി​ൽ
Tuesday, July 25, 2023 3:07 PM IST
ജെയിംസ് ചാക്കോ
സി​ഡ്‌​നി: പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് സി​ഡ്‌​നി​യി​ലെ​ത്തി. സി​ഡ്‌​നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന കാ​രു​ണ്യ വി​സ്മ​യം എ​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം സി​ഡ്നി​യി​ലെ​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മാ​ര​യോം​ഗി​ലു​ള്ള ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ ഹാ​ളി​ൽ വ​ച്ച് മോ​ൾ​ഡിം​ഗ് മെെ​ൻ​ഡ് മാ​ജി​ക്ക​ലി എ​ന്ന ഇ​ന്‍റ​റാ​ക്‌​ടീ​വ് സെ​ഷ​നി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കും.

അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് കാ​ണു​വാ​നും സം​സാ​രി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​യി​രി​ക്കും.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്നശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി കാ​സ​ർ​ഗോഡിൽ ആ​രം​ഭി​ക്കു​ന്ന ഡിഫ്രൻഡ് ആർട് സെന്‍ററിന്‍റെ ​ധ​ന​ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​

ഇ​തി​ൽ കൂ​ടി സ​മാ​ഹ​രി​ക്കു​ന്ന തു​ക മു​ഴു​വ​നാ​യും പ്ര​സ്തു​ത സെ​ന്‍റ​റി​നാ​യി ന​ൽ​കും. കൂ​ടാ​തെ നേ​രി​ട്ട് സം​ഭാ​വ​ന​ക​ൾ ന​ൽ​കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ഉ​ണ്ട്. ഡി​ന്ന​റു​ൾ​പ്പെ​ടെ​യു​ള്ള ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​നി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്‌​പോ​ൺ​സ​ർ​ഷി​പ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും: ബീ​ന ര​വി - 0425 326 519, നി​തി​ൻ സ​ൽ​ഗു​ണ​ൻ - accoun[email protected]/+61 406 492 607.