കേ​ര​ള സ​മാ​ജം ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, July 25, 2023 3:57 PM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റി​ന്‍റെ വ​നി​ത, യു​വ​ജ​ന, ബാ​ല എ​ന്നി വി​ഭാ​ഗ​ങ്ങ​ളു​ടെ 2023-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഉ​പ​സ​മി​തി​യെ​യും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​നു സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ലെ​ഫ്.​കേ​ണ​ലാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച സാ​ജെ​റ്റ് ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പി​ആ​ർ​ഒ അ​നീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മൂ​ഹം, സം​സ്കാ​രം, സ​ർ​ഗാ​ത്മ​ക​ത എ​ന്നീ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് അ​നീ​സ് സം​സാ​രി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പ്ര​മോ​ദ് വ​ര​പ്ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി പ്ര​ദീ​പ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ജോ‌​യി​ന്‍റ് ട്ര​ഷ​റ​ർ അ​ര​വി​ന്ദ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.