പ​ണത്തിന് പ​ക​രം ഡാ​ൻ​സ്; അ​ടി​പൊ​ളി ഓ​ഫ​റുമായി ബം​ഗ​ളൂ​രുവിലെ ഐ​സ്ക്രീം പാ​ർ​ല​ർ
Thursday, July 27, 2023 12:32 PM IST
ബം​ഗ​ളൂ​രു: എ​ല്ലാ​വ​ർ​ഷ​വും ജൂ​ലൈ​യി​ലെ മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് ദേ​ശീ​യ ഐ​സ്ക്രീം ദി​നം. ഈ വ​ർ​ഷ​മ​ത് ജൂ​ലൈ 16നാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു.

ബം​ഗ​ളൂ​രു​വി​ലെ "കോ​ർ​ണ​ർ ഹൗ​സ് ഐ​സ്ക്രീം​സ്' പാ​ർ​ല​ർ അ​ടി​പൊ​ളി ഓ​ഫ​ർ ന​ൽ​കി​യാ​ണ് ഈ​വ​ർ​ഷം ഐ​സ്ക്രീം ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്. പാ​ർ​ല​റി​ൽ എ​ത്തു​ന്ന​വ​ർ കാ​ഷ് കൗ​ണ്ട​റി​ലെ​ത്തി ര​ണ്ട് ചു​വ​ട് നൃ​ത്തം വ​ച്ചാ​ൽ ഒ​രു സ്കൂ​പ്പ് സൗ​ജ​ന്യം ന​ൽ​കു​ന്ന​താ​യി​രു​ന്നു ഓ​ഫ​ർ.

ഐ​സ്ക്രീം ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റാ പേ​ജി​ലൂ​ടെ പാ​ർ​ല​ർ അ​ധി​കൃ​ത​ർ ഈ ​സൗ​ജ​ന്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​ന്നു കോ​ർ​ണ​ർ ഹൗ​സ് ഐ​സ്ക്രീം​സി​ൽ എ​ത്തി​യ​ത്.


ആ​ളു​ക​ൾ പാ​ർ​ല​റി​ൽ വ​ന്നു ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തി​ന്‍റെ​യും അ​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഐ​സ്ക്രീം ന​ൽ​കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ക​മി​താ​ക്ക​ളും പാ​ർ​ല​റി​ലെ​ത്തി ഡാ​ൻ​സ് ക​ളി​ച്ചു ഐ​സ്ക്രീം ക​ഴി​ച്ച​വ​രി​ൽ​പ്പെ​ടു​ന്നു.