മെൽബണിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Thursday, August 3, 2023 2:13 PM IST
എബി പൊയ്‌ക്കാട്ടിൽ
മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവിധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്‌ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്‍റെ ജീവിതമാണ് തന്‍റെ സന്ദേശമെന്നു കാണിച്ച് തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും അനുശോചനയോഗത്തിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് വിലയിരുത്തി.