നൈ​ജീ​രി​യ​യി​ൽ 26 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, August 16, 2023 10:24 AM IST
കാ​നോ: നൈ​ജീ​രി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ധ്യ നൈ​ജീ​രി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും പ​രി​ക്കേ​റ്റ സൈ​നി​ക​രെ​യും കൊ​ണ്ടു​പോ​യ ഹെ​ലി​കോ​പ്റ്റ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ത​ക​ർ​ന്നു​വീ​ണു. അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന​ത്.


കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രി​ൽ മൂ​ന്നു പേ​ർ ഓ​ഫീ​സ​ർ​മാ​രാ​ണ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ, മ​ധ്യ നൈ​ജീ​രി​യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. ക്രൈ​സ്ത​വ​രാ​ണ് നി​ര​ന്ത​രം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന​ത്.