ലി​ബി​യ​യി​ൽ സാ​യു​ധ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; 27 മരണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 17, 2023 9:56 AM IST
ട്രി​പ്പോ​ളി: ലി​ബി​യ​ൻ ത​ല​സ്ഥാ​ന​ത്ത് സാ​യു​ധ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 444 ബ്രി​ഗേ​ഡ്, സ്പെ​ഷ​ൽ ഡി​റ്റ​റ​ൻ​സ് ഫോ​ഴ്സ് എ​ന്നീ സാ​യു​ധ​സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ൽ അ​ര​ങ്ങേ​റി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 444 ബ്രി​ഗേ​ഡി​ലെ സീ​നി​യ​ർ ക​മാ​ൻ​ഡ​റാ​യ മ​ഹ്മൂ​ദ് ഹം​സ​യെ ട്രി​പ്പോ​ളി​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​തി​രാ​ളി സം​ഘം നേ​ര​ത്തേ ത​ട​ഞ്ഞു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ട്. മ​രി​ച്ച​വ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ എ​ത്ര​യു​ണ്ടെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു ട്രി​പ്പോ​ളി​യി​ലേ​ക്കു​ള്ള മി​ക്ക വി​മാ​ന സ​ർ​വീ​സു​ക​ളും വ​ഴി​തി​രി​ച്ചു​വി​ട്ടു.