ഡോ. പ്രേംരാജിന്‍റെ ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ‌ചെയ്തു
Tuesday, August 22, 2023 10:15 AM IST
ബംഗളൂരു: ഡോ. പ്രേംരാജ് കെ.കെയുടെ നാലാമത് ചെറുകഥാ സമാഹാരം ബംഗളൂരുവിൽ പ്രകാശനം ‌ചെയ്തു. സംസ്‌കാർ ഭാരതി കർണാടക സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി രാമചന്ദ്രാജി സുനിൽ കുമാർ ടി പി യിൽ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ സംസ്‌കാർ ഭാരതി ബംഗളൂരു സൗത്ത് സെക്രട്ടറി ഹേമന്ത് ജി സന്നിഹിതനായിരുന്നു. കൂടാതെ അരുൺ, ശ്രീധരൻ പൂലർ, ജയശങ്കർ, ധ്യാൻ, പ്രമോദ് കെ.എം എന്നിവർ ആശംസകൾ പറഞ്ഞു.

ഡോ. പ്രേംരാജിന്‍റെ മുൻ പുസ്തകങ്ങളായ "ചില നിറങ്ങൾ', "മാനം നിറയെ വർണ്ണങ്ങൾ', "കായാവും ഏഴിലം പാലായും' വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. "മാനം നിറയെ വർണ്ണങ്ങൾ' എന്ന ചെറുകഥാ സമാഹാരത്തിന് നിർമാല്യം കലാസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ ദേശിയ പുരസ്‌കാരം നേടിയിരുന്നു.

ബംഗളൂരു മലാളികൾക്കിടയിൽ അറിയപ്പെടുന്ന എഴുത്തുകാരനായ ഡോ. പ്രേംരാജ് എഴുത്തിന്‍റെ വഴികളിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്‌സ്, ഹാർവാർഡ് ബുക്ക് ഓഫ് റിക്കാർഡ്‌സ്, അമേരിക്ക ബുക്ക് ഓഫ് റിക്കാർഡ്‌സ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്‌സ് എന്നിവയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.