ഡ​ൽ​ഹി​യി​ൽ കൊ​ക്കെ​യ്നു​മാ​യി കെ​നി​യ​ൻ പൗ​ര​ൻ പി​ടി​യി​ൽ
Thursday, August 24, 2023 9:52 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഐ​ജി​ഐ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​ക്കെ​യ്നു​മാ​യി കെ​നി​യ​ൻ പൗ​ര​ൻ പി​ടി​യി​ൽ. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച നെ​യ്‌​റോ​ബി​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. ഇ​യാ​ളു​ടെ ല​ഗേ​ജ് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നു​മാ​ണ് ഏ​ക​ദേ​ശം 1,698 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 17 കോ​ടി രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണി​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നാ​ൽ ഈ ​മ​യ​ക്കു​മ​രു​ന്ന് മും​ബൈ​യി​ൽ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​ണെ​ന്ന് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മും​ബൈ​യി​ലെ വ​സാ​യ് മേ​ഖ​ല​യി​ൽ നി​ന്നും ഒ​രു കെ​നി​യ​ൻ സ്വ​ദേ​ശി​നി​യെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.