സൂ​യ​സ് ക​നാ​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട എ​ണ്ണ ടാ​ങ്ക​റു​ക​ൾ മാ​റ്റി
Thursday, August 24, 2023 12:44 PM IST
കെ​യ്റോ: സൂ​യ​സ് ക​നാ​ലി​ൽ എ​ണ്ണ​ടാ​ങ്ക​ർ കൂ​ട്ടി​യി​ടി​ച്ച​തി​നെ​ ​തുട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം നീ​ക്കി. അ​പ​ക​ടം ന​ട​ന്ന​തി​നു ശേ​ഷം ഏ​റെ​നേ​രം ക​നാ​ലി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ട​ഗ് ബോ​ട്ടു​ക​ൾ എ​ത്തി ഇ​രു​ക​പ്പ​ലു​ക​ളും സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ എ​ണ്ണ​ച്ചോ​ർ​ച്ച​യോ മ​ലി​നീ​ക​ര​ണ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.