ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്‍റെ ഓണാഘോഷത്തിന്‍റെ ഭാഗമായി അംഗങ്ങൾക്കായി കായിക മത്സരങ്ങൾ കെങ്കേരി ദുബാസിപ്പാളയ ജ്ഞാനബോദിനി സ്കൂളിൽ വച്ച് നടത്തി.
പല പ്രായത്തിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കും പ്രത്യേകമായാണ് കായിക മത്സരങ്ങൾ നടത്തിയത്.
റണ്ണിംഗ് റേസ്, ഹൈജമ്പ്, ഷോർട്പുട്, ബാൾത്രോ, വടംവലി, കസേര കളി, ലെമൺ സ്പൂൺ എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു. ജേതാക്കളായ അംഗങ്ങൾക്ക് ഓണാഘോഷ സമാപന ദിവസമായ 24നു ഡിഎസ്എ ഭവനിൽ വച്ചു പാരിതോഷികങ്ങൾ വിതരണം ചെയ്യും.