നെ​റ്റ്സ്മാ​ഷ് 23: ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് സ​മാ​പ​നം
Wednesday, September 13, 2023 1:05 PM IST
മാത്യു ജോസഫ്
സ​ന്ദ​ർ​ലാ​ൻ​ഡ്: സൗ​ത്ത് റ്റൈ​ൻ സൈ​ഡ് മ​ല​യാ​ളീ​സ് ഒ​രു​ക്കി​യ നെ​റ്റ്സ്മാ​ഷ് 23 ഓ​ൾ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സ​ന്ദ​ർ​ലാ​ൻ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ൽ യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​ന്നു ചേ​ർ​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.



യു​കെ​യി​ലെ പ്രാ​യ​ഭേ​ദ​മ​ന്യേ​യു​ള്ള ക​ളി​ക്കാ​ർ സം​ഗ​മി​ച്ച മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നാ​ല് ടീ​മു​ക​ൾ​ക്കും ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നും സ​മ്മാ​ന​ങ്ങ​ളും ട്രോ​ഫി​ക​ളും ന​ൽ​കി. യു​കെ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും പി​ന്തു​ണ ന​ൽ​കി.

സൗ​ത്ത് റ്റൈ​ൻ സൈ​ഡ് മ​ല​യാ​ളീ​സ് ഒ​രു​ക്കി​യ ആ​ദ്യ സം​രം​ഭ​ത്തി​ന് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് ലഭിച്ചത്.