ബം​ഗ​ളൂ​രു​വി​ലെ പാ​റ​ക്കു​ള​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Wednesday, September 20, 2023 10:04 AM IST
ബം​ഗ​ളൂ​രു: നെ​ല​മം​ഗ​ല​യ്ക്ക് സ​മീ​പം ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് മു​ങ്ങിമ​രി​ച്ചു. കൊ​ല്ലം ശാ​സ്താം​കോ​ട്ട വി​ള​യി​ൽ കി​ഴ​ക്ക​യി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ അ​ജ്മ​ൽ(20) ആ​ണ് മ​രി​ച്ച​ത്.

നെ​ല​മം​ഗ​ല​യി​ലെ എ​ൽ​ജി വെ​യ​ർ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ജ്മ​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സ​ഹോ​ദ​ര​ൻ അ​ൽ​ത്താ​ഫ് ഉ​ൾ​പ്പെ​യു​ള്ള ആ​റം​ഗ സം​ഘ​ത്തി​നൊ​പ്പം ക്വാ​റി​യി​ലെ​ത്തി​യ​ത്. ക്വാ​റി​യി​ലെ കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ അ​ജ്മ​ലി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

അ​ജ്മ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി നെ​ല​മം​ഗ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.