ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം: ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ബു​ക്ക്‌​ലെ​റ്റ് പ്ര​കാ​ശ​നം ചെ​യ്‌​തു
Friday, September 29, 2023 1:02 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​ൽ​ഹി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 21-ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ബു​ക്ക്‌​ലെ​റ്റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ന​ട​ത്തി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ശ്രീ​ഇ​ഷ്ട​സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര ത​ന്ത്രി ശ്രീ ​ഗ​ണേ​ശ​ൻ പോ​റ്റി​യാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ച​ത്. ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​റും ട്ര​ഷ​റ​ർ ടി.​ജി. മോ​ഹ​ൻ​കു​മാ​റും ചേ​ർ​ന്ന് പൂ​ജി​ച്ച ആ​ദ്യ കോ​പ്പി ഏ​റ്റു വാ​ങ്ങി.