ഡോ. ​പ്രേം​രാ​ജ് കെ.​കെ​യ്ക്ക് സം​സ്‌​കാ​ർ ഭാ​ര​തി​യു​ടെ "വാ​ത്മീ​കി ജ​യ​ന്തി പു​ര​സ്‌​കാ​രം'
Tuesday, November 14, 2023 12:06 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​യ ഡോ. ​പ്രേം​രാ​ജ് കെ.​കെ​യ്ക്ക് സം​സ്‌​കാ​ർ ഭാ​ര​തി​യു​ടെ "വാ​ത്മീ​കി ജ​യ​ന്തി പു​ര​സ്‌​കാ​രം' ല​ഭി​ച്ചു.

ആ​ദി മ​ഹാ​ക​വി ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​വ​ലി ദി​ന​ത്തി​ൽ ബം​ഗ​ളൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്കാ​ര ഭാ​ര​തി ക​ർ​ണാ​ട​ക ദ​ക്ഷി​ൺ പ്രാ​ന്ത് സം​ഘ​ട​ൻ മ​ന്ത്രി രാ​മ​ച​ന്ദ റാ​വു, ദ​ക്ഷി​ണ ക്ഷേ​ത്ര പ്ര​മു​ഖ് തീ​രു​ർ ര​വീ​ന്ദ്ര​ൻ, ബം​ഗ​ളൂ​രി​വി​ലെ വ്യ​വ​സാ​യി ഡോ. ​നാ​രാ​യ​ണ പ്ര​സാ​ദ് എ​ന്നി​വ​രി​ൽ നി​ന്നും ഡോ. ​പ്രേം​രാ​ജ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

സം​സ്കാ​ര ഭാ​ര​തി​യു​ടെ സൗ​ത്ത് ബം​ഗ​ളൂ​രു സെ​ക്ര​ട്ട​റി ഹേം​ജി​ത് ജ​നാ​ർ​ദ്ദ​ൻ റാ​വു, പൂ​ലൂ​ർ ശ്രീ​ധ​ര​ൻ, ഉ​ദ​യ് കു​മാ​ർ, സു​നി​ൽ കു​മാ​ർ ടി.​പി എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.

മൂ​ന്ന് ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ളും ഒ​രു നോ​വ​ലും എ​ഴു​തി ഡി​സൈ​ൻ ചെ​യ്ത് സ്വ​യം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ല്യം ക​ലാ സാ​ഹി​ത്യ​വേ​ദ​യു​ടെ "അ​ക്ബ​ർ ക​ക്ക​ട്ടി​ൽ പു​ര​സ്‌​കാ​രം 2023' മാ​നം നി​റ​യെ വ​ർ​ണ​ങ്ങ​ൾ എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​നും തി​ക്കു​റി​ശി ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്‌​കാ​രം "ട്യൂ​ലി​പ് പു​ഷ്പ​ങ്ങ​ളു​ടെ പാ​ടം' എ​ന്ന ചെ​റു​ക​ഥാ സ​മാ​ഹാ​ര​ത്തി​നും ല​ഭി​ച്ചു.

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സ്, ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സ്, അ​മേ​രി​ക്ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സ്, ഹാ​ർ​വാ​ർ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ്, യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്‌​സ് എ​ന്നി​വ​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഷോ​ർ​ട് ഫി​ലി​മു​ക​ൾ നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം .