ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Friday, December 1, 2023 4:29 PM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ചി​ൽ​ഡ്ര​ൻ​സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കെ​എ​സ് ടൗ​ൺ ഭാ​നു സ്കൂ​ളി​ൽ വ​ച്ച് ന​ട​ത്തി.

ഫാ​ൻ​സി ഡ്ര​സ്, പ്ര​സം​ഗ മ​ത്സ​രം, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, മ​റ്റു വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. സെ​ന്‍റ് പോ​ൾ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​നി​താ മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ദ്യ വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​മി​ക ജ്യോ​തി​ഷ് സ്വാ​ഗ​ത​വും അ​ഞ്ചി​ത പ്ര​വീ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. സ്മി​ത പ്ര​കാ​ശ്, സ​ന്ധ്യ ബി. ​നാ​യ​ർ, മേ​ഘ എം, ​അ​രു​ൺ, ഗോ​പി​ക വി. ​പി​ള്ള, സാ​ന്ദ്ര, ധ​നു​ഷ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് വ​ര​പ്ര​ത് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.