യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ബംഗളൂരു - മൈലപ്ര ഭ​ദ്രാ​സ​ന വൈ​ദി​ക ധ്യാ​നത്തിന് തുടക്കം
Wednesday, March 13, 2024 8:16 AM IST
ബംഗളൂരു: എ​ല്ലാ വ​ർ​ഷ​വും വ​ലി​യ നോ​മ്പി​ന്‍റെ കാ​ല​യ​ള​വി​ൽ ന​ട​ത്തി​വ​രാ​റു​ള്ള വൈ​ദീ​ക ധ്യാ​നം മൈ​സൂ​റി​ൽ പു​തു​താ​യി നി​ർ​മി​ക്ക​പ്പെ​ട്ട പ​രിശുദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ദൈ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ചൊവ്വാഴ്ച രാ​വി​ലെ 10ന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ബംഗളൂരു ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ ഐ​പ്പ് മാ​ങ്ങാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബംഗളൂരു - മൈലപ്ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഐ​സ​ക് മോ​ർ ഒ​സ്ത​ത്തി​യോ​സ് മെ​ത്ര പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ധ്യാ​ന​യോ​ഗ​ത്തി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന അ​ധി​പ​ൻ അ​ഭി. ഗീ​വ​ർ​ഗീ​സ് മോ​ർ സ്റ്റേ​ഫാ​നോ​സ് മെ​ത്രാ​പോ​ലീ​ത്ത ക്ലാ​സ്‌​ എ​ടു​ക്കു​ക​യു​ണ്ടാ​യി.


ബംഗളൂരു മൈ​ലാ​പൂർ ഭ​ദ്രാ​സ​ങ്ങ​ളി​ലെ എ​ല്ലാ വൈ​ദി​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​യോ​ഗം ബു​ധ​നാ​ഴ്ച സ​ന്ധ്യ പ്രാ​ർ​ഥ​ന​യോ​ടെ പ​ര്യ​വ​സാ​നി​ക്കുമെ​ന്ന് ബംഗളൂരു വൈ​ദീ​ക സെ​ക്ര​ട്ട​റി ഫാ. ​ഷി​ബു ജോ​ർ​ജ് പു​ല​യ​ത്ത് അ​ച്ച​ൻ അ​റി​യി​ച്ചു.