ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും
Monday, April 15, 2024 1:29 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. മി​ഡി​ൽ ഈ​സ്റ്റി​ലെ സം​ഘ​ർ​ഷം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടെ​ഹ്റാ​നി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള എ​ല്ലാ വി​മാ​ന​ങ്ങ​ളും ലു​ഫ്താ​ൻ​സ​യും അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും നി​ർ​ത്തി​വ​ച്ച​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ടെ​ഹ്റാ​നി​ലേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള വി​മാ​ന​ങ്ങ​ൾ ഈ ​മാ​സം 18 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ലു​ഫ്താ​ൻ​സ വ​ക്താ​വ് അ​റി​യി​ച്ചു. ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും ഈ ​മാ​സം ആ​റ് മു​ത​ൽ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.