മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു
Saturday, May 4, 2024 1:04 PM IST
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​തി സ്വാ​ഗ​തം ചെ​യ്തു. മെ​ല്‍​ബ​ണ്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ സോ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​നി​ധി​ക​ള്‍ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്.

എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സാം ​സ​ണ്ണി ഓ​ട​ക്ക​ല്‍, അ​നി​മേ​റ്റ​ര്‍ സി. ​ജി​ന്‍​സി എം​എ​സ്എം​എ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്.


ടോ​ണി​യ, ജോ​യ​ല്‍, ഹി​ല്‍​ഡ, ജെ​സ​വി​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​തി​നി​ധി അം​ഗ​ങ്ങ​ള്‍. മി​ഷ​ന്‍ ചൈ​ത​ന്യ​ത്തോ​ടെ എ​സ്എം​വൈ​എം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി പ്ര​തി​നി​ധി അം​ഗ​ങ്ങ​ള്‍ സം​സാ​രി​ച്ചു.