വ​യ​നാ​ട്ടി​ലെ ജ​ന​ത​യ്ക്കാ​യി പ്രാ​ർ​​ഥനയോ​ടെ കൈ​കോ​ർ​ക്കാൻ ഫാ​രി​ദാ​ബാ​ദ് രൂ​പ​ത
Thursday, August 1, 2024 7:47 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: വ​യ​നാ​ട്ടി​ലു​ണ്ടാ​യ അ​തി​തീ​വ്ര​മാ​യ ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ ഒ​രു നാ​ടാ​കെ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ന്ന സ​ങ്ക​ട​ക​ര​മാ​യ കാ​ഴ്ച​യാ​ണ് നാം ​ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രു​ടെ ര​ക്ഷ​യ്ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യം നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട ന​മ്മു​ടെ പ്രി​യ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും അ​വ​രെ സ​മാ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്.

ഫാ​രി​ദാ​ബാ​ദ് രൂ​പ​ത​യും സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കൈ​കോ​ർ​ക്കാം വ​യ​നാ​ടി​നാ​യി എ​ന്ന ആ​ശ​യ​ത്തോ​ടു​കൂ​ടി അ​വ​ർ​ക്ക് വേ​ണ്ട ആ​വ​ശ്യ​മാ​യ ആ​ഹാ​രം, വ​സ്ത്രം, മ​റ്റ് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ന​ൽ​കു​വാ​ൻ വേ​ണ്ടു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ​ത​ന്നെ എ​ല്ലാ ഇ​ട​വ​ക​ളി​ലും ആ​രം​ഭി​ക്കു​ന്ന​താ​ണ്.


തോ​രാ​ത്ത മ​ഴ​യും അ​തു​മൂ​ലം ഉ​ണ്ടാ​യ ക​ന​ത്ത പ്ര​കൃ​തി​ക്ഷോ​ഭ​വും മൂ​ലം വേ​ദ​നി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന​യും മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​യും അ​ർ​പ്പി​ക്കു​ന്നു....

വ​യ​നാ​ട്ടി​ലെ ജ​ന​ത​ക്കാ​യി പ്രാ​ർഥ​ന​യോ​ടെ കൈ​കോ​ർ​ക്കാം....നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ല ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ട്...

ഇ​തി​നാ​യി ഫാ​രി​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​നെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഫോ​ൺ ന​മ്പ​ർ: 7028437616/ 9633096529