അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം 28ന്
Thursday, September 19, 2024 12:16 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ ​മാ​സം 28ന് ​താ​ല​യി​ൽ ന​ട​ക്കും. കി​ൽ​ന​മ​നാ​ഗ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

ഡ​ബ്ലി​ൻ ഓ​ക്സി​ല​റി ബി​ഷ​പ് മാ​ർ ഡൊ​നാ​ൾ റോ​ച്ചെ ബൈ​ബി​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നൃ​ത്തം, നാ​ട​കം, ക​ഥാപ്ര​സം​ഗം, നൃ​ത്ത നാ​ട​കം, പാ​ട്ട്, മാ​ർ​ഗംക​ളി തു​ട​ങ്ങി​യവി​വി​ധ ബൈ​ബി​ള​ധി​ഷ്ഠി​ത ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.


കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പിക്കാ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ചു കൂ​ടാ​നും സൗ​ഹൃ​ദം പ​ങ്കി​ടാ​നു​മു​ള്ള ഒ​ര​വ​സ​രം കൂ​ടി​യാ​യി​രി​ക്കും ഇ​ത്.

ഈ ​അ​വ​സ​ര​ത്തി​ൽ 25-ാം ​വി​വാ​ഹ വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന എ​ല്ലാ ദ​മ്പ​തി​മാ​രെ​യും പ്ര​ത്യേ​കം ആ​ദ​രി​ക്കും.

28ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂന്നിന് ന​ട​ക്കു​ന്ന പരിപാടിയിലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.