ബെര്‍ലിന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) പലിശ നിരക്ക് 0.25 ശതമാനം കുറച്ച് 3.5 ശതമാനമാക്കി. യൂറോസോണിലെ കുടുംബങ്ങള്‍ക്കും ബിസിനസുകാർക്കും കൂടുതല്‍ ആശ്വാസം നല്കുന്ന തീരുമാനമാണ് ഇസിബി കെെകൊണ്ടത്.
2022 പകുതി മുതല്‍ റിക്കാര്‍ഡ് വേഗതയില്‍ പലിശ നിരക്ക് ഉയര്‍ത്തിയ ശേഷം, പണപ്പെരുപ്പ നിരക്ക് കുറഞ്ഞതിനാല്‍ പലിശനിരക്ക് കുറയ്ക്കാന്‍ നേരത്തെ സമ്മര്‍ദ്ദം തുടങ്ങിയിരുന്നു.