അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യു​ടെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Thursday, May 1, 2025 7:28 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച കോ​ട്ട​യം എ​റ​വു​ച്ചി​റ പൂ​വ​ത്തും​മൂ​ട്ടി​ൽ വി​ജ​യ​കു​മാ​ർ പി. ​നാ​രാ​യ​ണ​ന്‍റെ(47) പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

വൈകുന്നേരം അ​ഞ്ച​ര മു​ത​ൽ രാ​ത്രി എ​ട്ട​ര വ​രെ ഡ​ബ്ലി​ൻ ന്യൂ ​കാ​ബ്രാ റോ​ഡി​ലു​ള്ള മാ​സി ബ്രോ​സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ലാണ്(D07 ET92)​ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം പി​ന്നീ​ട്.

വി​ജ​യ​കു​മാ​ർ അ​യ​ർ​ല​ൻ​ഡി​ൽ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഇ​ദ്ദേ​ഹം ഡ​ബ്ലി​നി​ൽ എ​ത്തി​യ​ത്. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും ഉ​ണ്ട്.


സം​സ്കാ​ര ചെ​ല​വു​ക​ൾ​ക്കും മ​റ്റു​മാ​യി മ​ല​യാ​ളി​ക​ൾ സ​ഹാ​യ​ധ​നം സ്വ​രൂ​പി​ക്കാ​ൻ ആ​രം​ഭി​ച്ചു. ഗോ ​ഫ​ണ്ട് മി ​വ​ഴി​യാ​ണ് ധ​നസ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.